Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹെ​ൽ​മ​റ്റ്...

ഹെ​ൽ​മ​റ്റ് പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത് ക​ഞ്ചാ​വ്

text_fields
bookmark_border
crime
cancel
camera_alt

അ​രു​ൺ, ഗോ​കു​ൽ

മാ​ന​ന്ത​വാ​ടി: ബൈ​ക്കി​ന് പി​റ​കി​ലി​രി​ക്കു​ന്ന​യാ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി​യ യു​വാ​ക്ക​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. 604 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ട​വ​ക എ​ള്ളു മ​ന്ദം സ്വ​ദേ​ശി​ക​ളാ​യ കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ ജി. ​ഗോ​കു​ൽ (21), തൃ​പ്പ​ണി​ക്ക​ര വീ​ട്ടി​ൽ ടി.​ജെ. അ​രു​ൺ (19) എ​ന്നി​വ​രെ​യാ​ണ് മാ​ന​ന്ത​വാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡ് ജ​ങ്ഷ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കൊ​യി​ലേ​രി ഭാ​ഗ​ത്ത് നി​ന്ന് മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തേ​ക്ക് കെ.​എ​ൽ 78 ബി 8608 ​ന​മ്പ​ർ ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന ഇ​വ​രി​ൽ ഒ​രാ​ൾ ഹെ​ൽ​മറ്റ്‌ ധ​രി​ക്കാ​ത്ത​തി​നാ​ൽ പൊ​ലീ​സ് കൈ ​കാ​ണി​ച്ച് വാ​ഹ​നം നി​ർ​ത്തി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടാ​ങ്ക്ക​വ​റി​ൽ സൂ​ക്ഷി​ച്ചും ര​ണ്ടു​പേ​രു​ടെ​യും അ​ര​യി​ൽ ഒ​ളി​പ്പി​ച്ചും ക​ട​ത്തി​യ ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

മാ​ന​ന്ത​വാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​കെ. സോ​ബി​ൻ, എ.​എ​സ്.​ഐ സു​രേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​സു​ഷാ​ന്ത്, മ​നു അ​ഗ​സ്റ്റ്യ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ ഇ.​സി. ഗോ​പി, പ്ര​ജീ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helmetWayanad Newscannabis
News Summary - Cannabis caught during helmet inspection
Next Story