ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്ത്: പ്രതികൾ റിമാൻഡിൽ
text_fieldsപെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ വീട്ടിൽ അനസ് (41), ഒക്കൽ പടിപ്പുരക്കൽ വീട്ടിൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻവീട്ടിൽ വർഷ (22) എന്നിവരാണ് പിടിയിലായത്.
രണ്ട് കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി കാറിെൻറ ഡിക്കിയിലും സീറ്റുകൾക്കിടയിലും സൂക്ഷിച്ചിരിക്കുകയായിരുന്നു. മൊത്തം 113 പാക്കറ്റുകളാണുണ്ടായിരുന്നത്. ആന്ധ്രയിലെ ഒഡിഷ-ഝാർഖണ്ഡ് അതിർത്തിയായ പഡേരു ഗ്രാമത്തിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.ഒരു മാസത്തിലേറെയായി കഞ്ചാവ് കടത്താനുള്ള സംഘത്തിെൻറ ശ്രമം സംബന്ധിച്ച് ജില്ല റൂറൽ പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അന്ന് മുതൽ പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. പഡേരുവിൽനിന്നാണ് പലസംസ്ഥാനങ്ങളിലേക്കും കഞ്ചാവിെൻറ വിതരണം നടക്കുന്നതെന്നും അതിന് മലയാളികൾ ഉൾെപ്പടെ പല ഭാഗത്തും ഏജൻറുമാർ പ്രവർത്തിക്കുന്നതായും പൊലീസ് പറഞ്ഞു. കഞ്ചാവിെൻറ സാമ്പിൾ കാണിച്ച് വിലയുറപ്പിച്ചശേഷം ഏജൻറുമാർ തന്നെ വാഹനം കൊണ്ടുപോയി വാഹനത്തിൽ നിറച്ച് തിരിച്ചേൽപിക്കുകയാണ് പതിവ്. കഴിഞ്ഞദിവസം പിടികൂടിയ അനസ് ഒന്നര വർഷമായി പഡേരുവിലേക്ക് യാത്ര ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫൈസലും യാത്രകളിൽ ഒപ്പമുണ്ടാകാറുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടത്തും. ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണ വ്യാപിപ്പിക്കും.
എസ്.പിയുടെ നേതൃത്വത്തിൽ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡിവൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, എസ്.എച്ച്.ഒ മാരായ സോണി മത്തായി, കെ.ജെ. പീറ്റര്‍, പി.എം.ബൈജു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.