കാർ ഷോറൂമിലെ മോഷണം: ജീവനക്കാരൻ അറസ്റ്റിൽ
text_fieldsഗാന്ധിനഗർ: ചവിട്ടുവേലി ഭാഗത്ത് പ്രവർത്തിക്കുന്ന പോപുലർ വെഹിക്കിൾ ആൻഡ് സർവിസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽനിന്ന് 1,20,000 രൂപ വിലവരുന്ന കാർ ആക്സസറീസ് മോഷണംപോയ സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ.
പനച്ചിക്കാട് വെള്ളൂർ തുരുത്തി ഭാഗത്ത് ആർ. വിപിനാണ് (49) അറസ്റ്റിലായത്. ഷോറൂമിൽനിന്ന് കാർ കാമറകൾ, സെൻട്രൽ ലോക്കുകൾ, അലോയ് വീലുകൾ, സ്പീക്കറുകൾ തുടങ്ങിയവ മോഷ്ടിച്ച് കോട്ടയത്തെ മറ്റൊരു കാർ ആക്സസറി കടയിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് മോഷണമുതലുകളുമായി ഇയാൾ പിടിയിലായത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷാജി, എസ്.ഐമാരായ വിദ്യ, മനോജ്, സി.പി.ഒ സോണി തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.