Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2022 9:45 AM GMT Updated On
date_range 27 Dec 2022 10:14 AM GMTഎം.എം. മണിയെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
text_fieldsbookmark_border
രാജാക്കാട്: എം.എം. മണി എം.എൽ.എയുടെ വാഹനം തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. ഇടുക്കി രാജാക്കാട് ആണ് സംഭവം.
കുഞ്ചിത്തണ്ണി മാട്ടയിൽ അരുണിനെതിരെയാണ് കേസ്. എം.എൽ.എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറി കടന്നുപോയതിനു പിന്നാലെയാണ് സംഭവം. തുടർന്ന് എം.എൽ.എയുടെ വാഹനം തടഞ്ഞുനിർത്തി അരുൺ എം.എ. മണിക്കു നേരെ അസഭ്യവർഷം നടത്തുകയായിരുന്നു.
എം.എൽ.എയുടെ ഗൺമാന്റെ പരാതിയിലാണ് രാജാക്കാട് പൊലീസ് കേസെടുത്തത്. യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story