പിതാവിനെ കാണാൻ പോയതിന് 15കാരനെ മര്‍ദിച്ച അമ്മക്കും അമ്മാവനുമെതിരെ കേസ്
text_fieldsപയ്യന്നൂര്‍: 15കാരനെ മർദിച്ചുവെന്ന പരാതിയിൽ അമ്മക്കും അമ്മയുടെ അമ്മാവനുമെതിരെ ബാലാവകാശ സംരക്ഷണ നിയമ പ്രകാരം കേസ്. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 15കാരന്റെ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് ജെ.ജെ ആക്ട് പ്രകാരം കേസെടുത്തത്. ഈ മാസം 12ന് വൈകീട്ടാണ് പരാതിക്കാസ്പദമായ സംഭവം.
ഭര്‍ത്താവുമായി അകന്നുകഴിയുന്ന അമ്മയുടെ കൂടെയാണ് കുട്ടിയുടെ താമസം. അതിനിടയില്‍ മകന് പിതാവിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞതാണ് അമ്മയെ പ്രകോപിപ്പിച്ചത്. ഈ ദേഷ്യത്തില്‍ അമ്മയും കൂടെയുണ്ടായിരുന്ന അമ്മയുടെ അമ്മാവനും ചേര്‍ന്ന് മര്ദിക്കുകയായിരുന്നുവെന്ന കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.