വിവാഹ വാഗ്ദാനം നൽകി പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ചെന്ന കേസ്: യുവാവ് അറസ്റ്റിൽ
text_fieldsനെടുങ്കണ്ടം: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401 കല്ലുപറമ്പില്‍ ആരോമലാണ് (22) പിടിയിലായത്. സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും ഫോണ്‍ നമ്പര്‍ വാങ്ങി രാത്രി വിഡിയോ കാള്‍ വിളിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നതെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു.
യുവാവിെൻറ ഫോണില്‍ നിരവധി പെണ്‍കുട്ടികളുമായുള്ള സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോയും പൊലീസ് കണ്ടെത്തി. 20ലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ദൃശ്യങ്ങളും മറ്റും ഷെയര്‍ ചെയ്തിട്ടുണ്ടാവാം എന്നതിനാല്‍ ഇയാളുടെ ചില സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. ഇടുക്കി എസ്.പി ആര്. കറുപ്പസ്വാമിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോെൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്്്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.