പഴനിയിൽ വഴിയാത്രക്കാരിയുടെ മാല കവർന്ന കേസ് പുതുനഗരം, കൊടുവായൂർ സ്വദേശികൾ പിടിയിൽ
text_fieldsപൊള്ളാച്ചി: വീട്ടമ്മയുടെ മാല കവർന്ന മൂന്നു മലയാളികളെ പഴനി പൊലീസ് പിടികൂടി. പുതുനഗരം സ്വദേശി ഈശല വട്ടാരം അൻസിൽ (19), കൊടുവായൂർ മാനാങ്കൊളുമ്പ് സ്വദേശികളായ, അജീസ് (21), സാജിദ് (25) എന്നിവരെയാണ് പഴനി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പൊള്ളാച്ചി-പഴനി പ്രധാന റോഡിൽ ആക്കളയമ്പത്തൂരിൽ നമ്പർപ്ലേറ്റില്ലാത്ത കാറിൽ എത്തിയ മൂന്നുപേർ വീട്ടമ്മയുടെ മാല കവരുകയായിരുന്നു.
ഇവർ ശബ്ദമുണ്ടാക്കിയതോടെ പരിസരത്തുള്ളവർ എത്തി വാഹനത്തെ ബൈക്കിൽ പിന്തുടരുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പഴനി-ധാരാപുരം റോഡിൽ മേൽക്കരപ്പട്ടിയിൽ ഡിവൈഎസ്.പി. സത്യരാജിെൻറ നേതൃത്വത്തിൽ സംഘം പ്രതികളെ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.