വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ച കേസ്: പ്രതിക്ക് 15 വർഷം കഠിനതടവും ഒന്നര ലക്ഷം പിഴയും
text_fieldsപട്ടാമ്പി: പട്ടികജാതിക്കാരിയായ 11കാരിയെ ഇറച്ചി തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ച കേസിൽ 15 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ശ്രീകൃഷ്ണപുരം പൊലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി ചെറുങ്ങോട് വെള്ളപ്പാനിയിൽ വിൻസെന്റിനെതിരെയാണ് (57) പട്ടാമ്പി ഫാസ്റ്റ്ട്രാക് സ്പെഷൽ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷ വിധിച്ചത്. സബ് ഇൻസ്പെക്ടർ ദാസൻ, ഡിവൈ.എസ്.പിമാരായ ടി.എസ്. സിനോജ്, എൻ. മുരളീധരൻ എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.