പീഡന കേസിൽ യുവാവിന് 13 വർഷം കഠിനതടവും പിഴയും
text_fieldsഎലപ്പുള്ളി: 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 1,25,000 രൂപ പിഴയും. പെരുവെമ്പ് തണ്ണിശ്ശേരി സ്വദേശി വിജയിയെയാണ് (26) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്. പിഴ തുക ഇരക്ക് നൽകിയില്ലെങ്കിൽ രണ്ടരവർഷം അധികതടവ് അനുഭവിക്കണം. 2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2021ൽ സമാനമായ മറ്റൊരു സംഭവത്തിനും ആലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി. ശോഭന ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.