Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആപ്പിലൂടെ ക്രിക്കറ്റ്...

ആപ്പിലൂടെ ക്രിക്കറ്റ് വാതുവെപ്പ്: രണ്ടു പേർ അറസ്റ്റിൽ; 31,000 രൂപ പിടിച്ചെടുത്തു

text_fields
bookmark_border
ആപ്പിലൂടെ ക്രിക്കറ്റ് വാതുവെപ്പ്: രണ്ടു പേർ അറസ്റ്റിൽ; 31,000 രൂപ പിടിച്ചെടുത്തു
cancel

മംഗളൂരു: ലോകകപ്പ് ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് മൊബൈൽ ആപ്പ് ഉപയോഗിച്ച് വാതുവെപ്പിൽ ഏർപ്പെട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തു. ചെല്യാറു ഹലെയങ്ങാടിയിലെ കെ. ദീപക്(33), കാവൂർ മറകടയിലെ സന്ദീപ് ഷെട്ടി (38) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് സൂറത്ത്കൽ, കാവൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി അറസ്റ്റ് ചെയ്തത്.

മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വാതുവെപ്പ് സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് ചെയ്താണ് അറസ്റ്റ് നടത്തിയതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെല്യാറു, കാവൂർ പൊലീസ് പരിധിയിലെ ഫൽനീർ എന്നിവിടങ്ങളിലാണ് വാതുവെപ്പ് കേന്ദ്രങ്ങൾ പ്രവർത്തിച്ചത്.

വാതുവെപ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് കൈപ്പറ്റിയ 31,000 രൂപയും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കാവൂർ,സൂറത്ത്കൽ പൊലീസ് സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bettingCricket NewsCCB
News Summary - CCB arrests two for alleged involvement in cricket betting
Next Story