Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 12:15 PM GMT Updated On
date_range 27 Oct 2021 12:19 PM GMTസ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്നു
text_fieldsbookmark_border
കായംകുളം: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയുടെ സ്വർണ മാല സ്കൂട്ടറിലെത്തിയ യുവാവ് കവർന്നു. ഓച്ചിറ ക്ഷേത്രത്തിൽ നിന്നും മടങ്ങിയ പുതുപ്പള്ളി, പ്രയാർ വടക്ക്, പുത്തൻമണ്ണേൽ രവീന്ദ്രൻ്റെ ഭാര്യ വനജയുടെ (56) ഒമ്പത് ഗ്രാം വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്.
ബുധനാഴ്ച രാവിലെ ഏഴിന് ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമാ മസ്ജിദിന് സമീപത്തുവെച്ചാണ് സംഭവം. സ്കൂട്ടറിൽ മഴ കോട്ട് ധരിച്ചെത്തിയ യുവാവ് കൃത്യത്തിന് ശേഷം കടന്നു കളഞ്ഞു. കായംകുളം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story