വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിച്ചതായി പരാതി
text_fieldsഅഞ്ചൽ: വിദേശ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം നൽകി പലരിൽനിന്നായി ലക്ഷങ്ങൾ കൈപ്പറ്റി കബളിപ്പിച്ചതായി പരാതി. അഞ്ചൽ ഏദൻസ് പാർക്ക് ഉടമക്കെതിെരയാണ് പരാതിയുള്ളത്. ശനിയാഴ്ച രാവിലെ പണം നഷ്ടപ്പെട്ടവർ സ്ഥാപനത്തിലെത്തി തിരികെ ആവശ്യപ്പെട്ട് ബഹളം വെച്ചതോടെയാണ് വിഷയം പുറത്തായത്. കടയ്ക്കൽ, മുക്കുന്നം, ചാരുംമൂട് മുതലായ സ്ഥലങ്ങളിൽനിന്നുള്ള പതിനഞ്ചോളം പേരാണ് അഞ്ചലിലെ സ്ഥാപനത്തിലെത്തി പണം തിരികെ വേണമെന്നാവശ്യപ്പെട്ടത്.
വിദേശ രാജ്യങ്ങളിൽ ഫുഡ് പാക്കിങ് സെക്ഷനിൽ ജോലി നൽകാമെന്നും പറഞ്ഞ് ഒരാളിൽനിന്ന് തൊണ്ണൂറായിരം രൂപ ക്രമത്തിൽ അമ്പതോളം പേരിൽ നിന്ന് കഴിഞ്ഞ മേയിൽ പണം വാങ്ങിയതായും പിന്നീട് ബന്ധപ്പെടുമ്പോൾ പണം വാങ്ങിയിട്ടില്ലെന്നും ബിസിനസ് ആവശ്യത്തിനായി വായ്പ വാങ്ങിയതാണെന്നുമുള്ള പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് തങ്ങളോട് ഓഫിസ് ജീവനക്കാർ പറയുന്നതെന്നും പരാതിക്കാർ പറഞ്ഞു.
സ്ഥാപനത്തിന് മുന്നിൽ ബഹളം നടക്കുന്നതിനിടെ ഏതാനും പേർ ഇവിടെ പണം നൽകുന്നതിനെത്തിയിരുന്നു. കബളിപ്പിക്കലാണെന്ന് കണ്ടതോടെ അവർ സ്ഥലം വിട്ടു. പണം നൽകിയവർ സ്ഥാപനമുടമക്കെതിെര അഞ്ചൽ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.