കുട്ടി ഡ്രൈവർമാർ വിലസുന്നു; കൗമാരക്കാരൻ ബൈക്കോടിച്ചതിന് രക്ഷാകർത്താവിന് കാൽലക്ഷം പിഴ
text_fieldsഒരുവണ്ടിയില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് തിരക്കേറിയ പ്രദേശങ്ങളില്‍പോലും പതിവ് കാഴ്ചയാണ്.
സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടി ഡ്രൈവർമാരുടെ വിളയാട്ടമാണ് സ്കൂൾ പരിസരങ്ങളിൽ. അമിതവേഗത്തിൽ വാഹനമോടിച്ച് ഇരപ്പിച്ചെത്തുന്ന ഇവർ മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. വരുംദിവസങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്നും ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇടുക്കി എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു.
കൂടാതെ നിയമാനുസൃതമായി രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയും അപകടകരമായ ഡ്രൈവിങ്ങിനും സസ്പെൻഷൻ ഉൾപ്പെടെ നടപടി ഉണ്ടാകും. എയർഹോൺ ഘടിപ്പിച്ച് സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഇതിനിടെ, പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ചതിന് പിതാവിന് കാൽലക്ഷം രൂപ പിഴ. തൊടുപുഴ വെങ്ങല്ലൂർ ജങ്ഷനിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധന നടത്തുന്നതിനിടെയാണ് കുട്ടി ഡ്രൈവർ പിടിയിലാകുന്നത്. തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ വാഹനം കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയുമായിരുന്നു. സംഭവത്തിൽ വാഹനം ഓടിച്ച കൗമാരക്കാരെൻറ പിതാവായ കുമാരമംഗലം സ്വദേശിക്ക് 25,000 രൂപ പിഴയിട്ടു. പിഴയടക്കാത്ത സാഹചര്യത്തിൽ ഒരുമാസം തടവ് അനുഭവിക്കണമെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.