ബലാത്സംഗക്കേസിൽ ചൈനീസ് പോപ് താരം അറസ്റ്റിൽ
text_fieldsബെയ്ജിങ്: ബലാത്സംഗ പരാതിയിൽ ചൈനീസ്-കനേഡിയൻ പോപ് താരം ക്രിസ് വു അറസ്റ്റിലായതായി ബെയ്ജിങ് പൊലീസ് പറഞ്ഞു. 19 വയസുകാരിയായ വിദ്യാർഥിനിയാണ് കഴിഞ്ഞ ആഴ്ച തന്‍റെ 17ാം വയസിൽ ക്രിസ് വു ബലാത്സംഗം ചെയ്തതായി ആരോപിച്ചത്. ഇതോടെ ഗായകനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. താരം അംബാസിഡറായ ആഡംബര ബ്രാൻഡുകളും വിഷയത്തിൽ താരത്തിനെതിരെ തിരിഞ്ഞിരുന്നു.
2018ൽ ആരംഭിച്ച ചൈനയിലെ 'മീടു' മൂവ്മെന്റിന്റെ ഭാഗമായിട്ടാണ് ക്രിസ് വുവിന്‍റെ ഭാഗത്ത് നിന്നുണ്ടായ ലൈംഗിക പീഡനത്തെ കുറിച്ച് പെൺകുട്ടി തുറന്നുപറച്ചിൽ നടത്തിയത്.
കെ-പോപ് ബാൻഡായ എക്സോയിലൂടെ പ്രശസ്തനായ ക്രിസ് പിന്നീട് സ്വതന്ത്ര ഗായകനായി മാറുകയായിരുന്നു. അഭിനയം, മോഡലിങ്, വിവിധ ഷോകളിലെ ജഡ്ജ് എന്നീ നിലകളിലും പിൽക്കാലത്ത് തിളങ്ങി.
പെൺകുട്ടി ക്രിസിനെതിരെ ആരോപണം ഉന്നയിച്ചതോടെ നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളും തുറന്നു പറഞ്ഞിരുന്നു. ഇതോടെ ലോറിയൽ മെൻ, പോർെഷ, ലൂയിസ് വ്യൂട്ടൻ, ബുൾഗരി തുടങ്ങിയ ബ്രാൻഡുകൾ ക്രിസുമായുണ്ടായിരുന്ന കരാറുകൾ റദ്ദാക്കി.
എന്നാൽ ആേരാപണങ്ങൾ നിഷേധിച്ച താരം പരാതിപ്പെട്ട പെൺകുട്ടിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തതിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.