സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവം; പ്രതികളിലൊരാളെക്കൂടി മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു
text_fieldsവൈത്തിരി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികളിലൊരാളെ മലപ്പുറത്ത് നിന്നും പിടികൂടി. മലപ്പുറം മുന്നിയൂർ എ.സി ബസാർ എരഞ്ഞിക്കൽ വീട്ടിൽ ഫൈസലിനെയാണ് (43) വൈത്തിരി പൊലീസ് പിടികൂടിയത്. കേസെടുത്തതിനെ തുടർന്ന് ഫോൺ ഉപയോഗിക്കാതെ ഇയാൾ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 12 ആയി. സബ് ഇൻസ്പെക്ടർമാരായ സി. രാംകുമാർ, എച്ച്. അഷ്റഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാലു ഫ്രാൻസിസ്, ടി.എച്ച്. ഉനൈസ്, സിവിൽ പൊലീസ് ഓഫിസർ എഫ്. പ്രമോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പൊഴുതന സ്വദേശികളായ അമ്പലകളപുരക്കല് റാഷിദ് (31), പാറക്കുന്ന്, നിലാപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (34), കരിയാട്ട് പുഴില്‍ ഇബ്രാഹിം (38), തനിയാട്ടില്‍ വീട്ടില്‍ നിഷാം (32), പട്ടര് മഠം വീട്ടില്‍ മുബഷിര്‍ (31), ഒളിയ മട്ടത്തില്‍ വീട്ടില്‍ സൈജു (41) എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, മലപ്പുറം സ്വദേശികളായ അരീക്കോട്, മൂര്‍ക്കനാട്, നടുത്തൊടിക വീട്ടില്‍ എന്‍.ടി. ഹാരിസ് (29), അരീക്കോട്, കരിക്കാടന്‍ വീട്ടില്‍ ഷറഫൂദ്ദീന്‍ (38), കരിക്കാടന്‍ വീട്ടില്‍ കെ.കെ. ഷിഹാബ്ദീന്‍ (35), ഉരങ്ങാട്ടേരി, കാരാത്തോടി വീട്ടില്‍ കെ.ടി. ഷഫീര്‍(35) എന്നിവരെയും മലപ്പുറം, വണ്ടൂര്‍, കരിപ്പത്തൊടിക വീട്ടില്‍ താജ് റഹീം (34) എന്നയാളെ ജൂണ്‍ 19ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ചും അറസ്റ്റ് ചെയ്തു.
ജൂൺ ഏഴിന് രാവിലെ പൊഴുതന, പെരുംങ്കോടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. മലപ്പുറം സ്വദേശിയായ ശിഹാബില്‍ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘര്‍ഷത്തിന് കാരണം. ഇത് ചോദിക്കാന്‍ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും ഏറ്റുമുട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.