മൂന്നാറിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം, കൂട്ടത്തല്ല്: ഏഴു പേർ അറസ്റ്റിൽ
text_fieldsഅടിമാലി: മൂന്നാറിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഏഴു പേർ അറസ്റ്റിൽ.കളമശ്ശേരി തൃക്കാക്കര എച്ച്.എം.ടി കോളനി സ്വദേശികളായ അഫ്രിദി അഹമ്മദ് (25), മുഹമ്മദ് ബിലാൽ (22), എച്ച്. ഹാസിഫ് (24), ആഷിക് നാഥ് (23), മൂന്നാർ സെവൻമല എസ്റ്റേറ്റ് പാർവതി ഡിവിഷനിൽ എസ്. അജിത്കുമാർ (27), വിവിഷോ (27), എസ്. സുധാകരൻ (27) എന്നിവരെയാണ് മൂന്നാർ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കണ്ടാലറിയാവുന്ന 10 പേർക്കെതിരെയും കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.പുതുവർഷ ദിനത്തിൽ പഴയ മൂന്നാർ മൂലക്കടക്ക് സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാറിലെ ഓട്ടോ ഡ്രൈവറായ അജിത് കുമാറും കളമശ്ശേരിയിൽനിന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുമായി തർക്കമുണ്ടായി.
തുടർന്ന് അജിത് കുമാറിന്‍റെ നേതൃത്വത്തിൽ എത്തിയ സംഘം, ലക്ഷ്മി റോഡിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിനോദ സഞ്ചാരികളുമായി വീണ്ടും തർക്കമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഹോട്ടലിന്‍റെ ചില്ലുകൾ തകർത്തിട്ടുണ്ട്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.