മുഖത്തേക്ക് ടോർച്ചടിച്ചതിൽ സംഘർഷം; മൂന്ന് യുവാക്കൾക്ക് കുത്തേറ്റു
text_fieldsഒറ്റപ്പാലം: മുഖത്തേക്ക് ടോർച്ച് അടിച്ചെന്ന ആരോപണത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് പരിക്കേറ്റത്.
രണ്ട് പേരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 11.30 ഒാടെയാണ് സംഭവം. പാലപ്പുറം മുണ്ടൻഞാറയിൽ പാടവരമ്പത്ത് ഇരിക്കുകയായിരുന്നവരുടെ മുഖത്തേക്ക് ടോർച്ച് അടിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. തുടർന്ന് മാരകായുധങ്ങളുമായി കൂടുതൽ പേരെത്തി ആക്രമിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.