ഒമ്പതാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്നു
text_fieldsജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലെ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ എട്ടാംക്ലാസുകാരൻ കുത്തിക്കൊന്നു. സ്‌കൂളിൻ്റെ പ്രധാന ഗേറ്റിന് പുറത്തുവെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.
നട്‌വാര സ്വദേശിയായ രോഹിത് ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കിഷോർ മെഹ്‌ഗവാനും രോഹിതുമായി കഴിഞ്ഞ ദിവസവും വാക്കേറ്റമുണ്ടായിരുന്നു. പിന്നീട് സകൂളിന് മുന്നിൽ വെച്ച് കണ്ട ഇവർ പരസ്‌പരം അധിക്ഷേപിക്കാൻ തുടങ്ങി. അധിക്ഷേപത്തിൽ പ്രകോപിതനായ കിഷോർ കത്തി പുറത്തെടുത്ത് രോഹിതിനെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. കുത്തേറ്റ് രോഹിതിൻ്റെ കുടൽ പുറത്തുവന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രോഹിത് മരിച്ചു.
കൊലപാകത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച കിഷോറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. രോഹിതിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.