കാർ യാത്രികരെ തടഞ്ഞുനിർത്തി 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി
text_fieldsമീനങ്ങാടി: കാര്‍യാത്രികരെ തട്ടിക്കൊണ്ടുപോയ ശേഷം 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി.ചാമരാജ്നഗറില്നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന യുവാക്കളെ മീനങ്ങാടി അമ്പലപ്പടി പെട്രോള്‍ പമ്പിന് സമീപം വെച്ച് പത്തംഗ സംഘം തടഞ്ഞുനിര്‍ത്തി ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയ ശേഷം കാറിലുണ്ടായിരുന്ന 20 ലക്ഷം രൂപ കവര്‍ന്നതായാണ് പരാതി. വ്യാഴാഴ്ച രാത്രി എട്ടരക്കാണ് സംഭവം. കോഴിക്കോട് തലയാട് മുളകുംതോട്ടത്തില്‍ മഖ്ബൂല്‍, എകരൂൽ സ്വദേശി നാസര്‍ എന്നിവരാണ് പരാതിക്കാര്‍. വിവിധ കാറുകളിലെത്തിയ പത്തോളം പേര് ഇവര്‍ സഞ്ചരിച്ച കെ.എല്‍ 11 ബി.ആര് 1779 നമ്പര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ബലംപ്രയോഗിച്ച് ഇരുവരേയും പ്രതികളുടെ കാറില്‍ കയറ്റുകയായിരുന്നു.
തുടർന്ന് ഇരുവരേയും ഇവരുടെ കാറും സഹിതം കൊണ്ടുപോകുകയും യാത്രാമധ്യേ ഇവരെ മേപ്പാടിക്ക് സമീപം ഇറക്കിവിട്ടതായുമാണ് പരാതി. ഇവരുടെ കാര്‍ പിന്നീട് മേപ്പാടിക്ക് സമീപം മറ്റൊരിടത്ത് നിന്നും പൊലീസ് കണ്ടെത്തി. സ്വർണം വിറ്റ പണവുമായി വരുമ്പോഴാണ് കവർച്ചയെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മീനങ്ങാടി സി.ഐ കുര്യാക്കോസാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.