മലയാളിയെ മലയാളികൾ മർദിച്ച് കൊള്ളയടിച്ചതായി പരാതി
text_fieldsമംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് രാത്രി മംഗളൂരു ബസ് സ്റ്റാൻഡിൽ എത്തിയ മലയാളി ആക്രമണത്തിന് ഇരയായതായി പരാതി. ആലുവ സഹൃദയപുരം മോണ്ടപാടത്ത് ഷിബുവിനെയാണ് (46) രണ്ട് മലയാളികൾ ചേർന്ന് മർദിച്ച് കൊള്ളയടിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്.
രണ്ട് പവൻ സ്വർണമാല, ഒരു പവൻ കൈ ചെയിൻ, അര പവൻ മോതിരം, സ്മാർട്ട് വാച്ച്, 20,000 രൂപയും എ.ടി.എം കാർഡും സൂക്ഷിച്ചിരുന്ന പഴ്സ് എന്നിവ നഷ്ടമായി. ഉഡുപ്പി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് ബസ് സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ട രണ്ട് മലയാളി യുവാക്കൾ നൽകിയ പാനീയം കുടിച്ചതോടെ അബോധാവസ്ഥയിലാവുകയായിരുന്നു.
രാവിലെ ഉണർന്നപ്പോൾ മർദനമേറ്റ് അവശനായി അടിവസ്ത്രം മാത്രം ധരിച്ച് സ്റ്റാൻഡിലെ കടക്ക് മുന്നിൽ കിടക്കുകയായിരുന്നു. മംഗളൂരു പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.