Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവായ്പ വാഗ്ദാനംചെയ്ത്...

വായ്പ വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന് പരാതി; അഞ്ചുപേര്‍ക്കെതിരെ കേസ്

text_fields
bookmark_border
fraud case-arrest
cancel

ബേ​ഡ​കം: യെ​സ് ബാ​ങ്കി​ന്റെ തി​രു​വ​ന​ന്ത​പു​രം ശാ​ഖ​യി​ൽനി​ന്ന് കോ​ടി​ക​ളു​ടെ ഈ​ടുര​ഹി​ത വാ​യ്പ വാ​ഗ്ദാ​നംചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ യു​വ​തി​ക​ള്‍ ഉ​ള്‍പ്പെ​ടെ അ​ഞ്ചു പേ​ര്‍ക്കെ​തി​രെ ബേ​ഡ​കം പൊ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം പു​തു​ശ്ശേ​രി​മു​ക്ക് മു​ട്ടി​യാ​ന​യി​ലെ അ​നീ​ഷ്, ബ​ന്ത​ടു​ക്ക പ​ടു​പ്പി​ലെ സോ​ളി ജോ​സ​ഫ്, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷീ​ബ, അ​പ്പു, സി​ന്ധു എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സ്. ബ​ന്ത​ടു​ക്ക മാ​ന​ടു​ക്കം വീ​ട്ടി​യാ​ടി​യി​ലെ സു​നീ​ഷ് ജോ​സ​ഫി​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സ്.

സു​നീ​ഷി​ന് ര​ണ്ട് കോ​ടി രൂ​പ​യാ​ണ് സോ​ളി ജോ​സ​ഫ് വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത​ത്. ഈ​ടും ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് വാ​ഗ്ദാ​നം. മ​റ്റ് നാ​ലു​പേ​രെ സോ​ളി ജോ​സ​ഫാ​ണ് സു​നീ​ഷി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. അ​നീ​ഷ് സു​നീ​ഷ് ജോ​സ​ഫി​നെ വി​ളി​ച്ച് ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ക്കു​ക​യും വാ​യ്പ ല​ഭി​ക്കാ​നു​ള്ള പ്രോ​സ​സി​ങ് ഫീ​സാ​യി 12,40,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ക അ​യ​ക്കേ​ണ്ട ബാ​ക്ക് അ​ക്കൗ​ണ്ടു​ക​ളെ​കു​റി​ച്ചു​ള്ള വി​വ​രം ന​ല്‍കു​ക​യും ചെ​യ്തു. ഇ​തു​പ്ര​കാ​രം ഷീ​ബ​യു​ടെ പേ​രി​ലു​ള്ള ഫെ​ഡ​റ​ല്‍ ബാ​ങ്ക് കൊ​ള​ത്തൂ​പ്പു​ഴ ശാ​ഖ​യി​ലെ​യും സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് എ​രൂ​ര്‍ ശാ​ഖ​യി​ലെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് സു​നീ​ഷ് 2021ൽ പ​ണം അ​യ​ച്ചു. എ​ന്നാ​ല്‍, വാ​യ്പ ല​ഭി​ച്ചി​ല്ല. പ്രോ​സ​സി​ങ് ഫീ​സാ​യി ന​ൽ​കി​യ തു​ക തി​രി​കെ കി​ട്ടി​യ​തു​മി​ല്ല.

തു​ട​ർ​ന്ന് സു​നീ​ഷ് ബേ​ഡ​കം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. മു​മ്പ് മു​ന്നാ​ട് സ്വ​ദേ​ശി ശ​ശി​ധ​ര​ന്റെ 1.42 കോ​ടി രൂ​പ ഇ​തേ കേ​സി​ലെ പ്ര​തി​ക​ള്‍ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newsfrauding case
News Summary - Complaint that money was cheated by offering loan; Case against five people
Next Story