പെരുന്തേനരുവിയിൽ യുവാവിെൻറ മുങ്ങിമരണത്തിൽ ദുരൂഹതയെന്ന് പരാതി
text_fieldsപൊൻകുന്നം: കഴിഞ്ഞ ജൂണിൽ പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ എബി സാജൻ വീണുമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് സാജൻ, മാതാവ് ബിനി സാജൻ എന്നിവർ ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എബിയുടെ മാതാവ് പൊൻകുന്നം തുറവാതുക്കൽ ബിനി സാജൻ പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നൽകി. അപകടം നടന്ന സമയവും അപകടകാരണവും എഫ്.ഐ.ആറിൽ പറയുന്നതല്ല സത്യമെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
എബിയുടെ സഹോദരിയും ഭർത്താവും അവരുെട ബന്ധുക്കളും അടങ്ങുന്ന ആറംഗസംഘമാണ് പെരുന്തേനരുവിയിൽ എത്തിയതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഈ സംഘത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ എഫ്.ഐ.ആറിൽ ചേർക്കാത്തതിൽ ദുരൂഹതയുണ്ട്. എബി സെൽഫി എടുക്കുന്നതിനായി ഒറ്റക്ക് താഴേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് കൂടെയുള്ളവർ പറയുന്നത്. അപകടത്തിനുശേഷം എബിയുടെ ഫോൺ ഈ സംഘത്തിലുള്ള ഒരു പെൺകുട്ടിയുടെ ൈകയിൽ വന്നതെങ്ങനെ, ഫോൺ യാദൃശ്ചികമായി തങ്ങൾ കണ്ടപ്പോൾ മാത്രമാണ് കൈമാറിയത്. ഇപ്പോൾ ഈ ഫോൺ തെൻറ കൈവശമുണ്ടെന്നും സാജൻ പറഞ്ഞു.
എബി ഒഴിച്ച് സംഘത്തിലുണ്ടായിരുന്ന എല്ലാവരും പെരുന്തേനരുവിക്ക് സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും ഇവിടുത്തെ അപകട മേഖലയെക്കുറിച്ച് നല്ല ബോധ്യമുള്ളവരുമാണ്. എന്നിട്ടും ഇവർ എന്തുകൊണ്ടാണ് അപകടമേഖലയിലേക്ക് ഇറങ്ങിയ എബിയെ തടയാതിരുന്നത്. 30 വർഷം പട്ടാളത്തിൽ സേവനമനുഷ്ഠിച്ച സാജനും കുടുംബവും കേരളത്തിനു പുറത്തായിരുന്നു. സൈനിക സ്കൂളിൽ പഠിച്ച എബിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. പെരുന്തേനരുവി പ്രദേശത്തെക്കുറിച്ചും ഒരു ധാരണയുമില്ല. വിനോദസഞ്ചാരികൾ പോകുന്ന നേരായ വഴിയിലൂടെയല്ല ഇവർ പോയത്. ഇറങ്ങാൻ അനുവാദമുള്ള സ്ഥലത്തല്ല എബി ഇറങ്ങിയത്. അവിടെ വൈദ്യുതി വകുപ്പിലെ ഒരു സെക്യൂരിറ്റി ജീവനക്കാരെൻറ സഹായത്തോടെയാണ് ഇവർ അനധികൃത സന്ദർശനം നടത്തിയത്. എബി അപകടത്തിൽ പെടുന്ന വിഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഈ വിഡിയോ എടുത്തത് ആരാണെന്നത് ഉൾപ്പെടെയുള്ളത് അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.