Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിമൂന്നുകാരിയെ...

പതിമൂന്നുകാരിയെ പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി, ഭ​ർ​ത്താ​വി​ന്‍റെ രാ​ഷ്ട്രീ​യ പി​ടി​പാ​ടാ​ണ് അ​റ​സ്റ്റ് വൈ​കി​ക്കു​ന്ന​തെ​ന്ന് മാ​താ​വ്

text_fields
bookmark_border
Molestation
cancel

പ​ത്ത​നം​തി​ട്ട: 13കാ​രി​യെ പി​താ​വ് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ റാ​ന്നി പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് മാ​താ​വി​ന്‍റെ പ​രാ​തി.

ഭ​ർ​ത്താ​വി​ന്‍റെ രാ​ഷ്ട്രീ​യ പി​ടി​പാ​ടാ​ണ് അ​റ​സ്റ്റ് വൈ​കി​ക്കു​ന്ന​തെ​ന്നും മാ​താ​വ് പ​റ​ഞ്ഞു. പി​താ​വ്​ ആ​ദ്യ വി​വാ​ഹ​വും അ​തി​ൽ മൂ​ന്ന് കു​ട്ടി​ക​ളു​മു​ള്ള വി​വ​രം മ​റ​ച്ചു​​വെ​ച്ചാ​ണ് അ​ടി​ച്ചി​പ്പു​ഴ സ്വ​ദേ​ശി​യാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ഈ ​ബ​ന്ധ​ത്തി​ലെ മൂ​ത്ത പെ​ൺ​കു​ട്ടി​യെ​യാ​ണ് മാ​താ​വ് ജോ​ലി​ക്കു​പോ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ എ​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​ത്. ആ​ദ്യ വി​വാ​ഹ​മ​റി​ഞ്ഞ​തോ​ടെ ഇ​യാ​ൾ ഇ​വി​ടേ​ക്ക് വ​രാ​റി​ല്ലാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് പ​റ​യു​ന്നു.

അ​യ​ൽ​വാ​സി​ക​ളാ​ണ് കു​ട്ടി​യ പീ​ഡി​പ്പി​ക്കു​ന്ന​തു​ക​ണ്ട് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ഇ​വി​ടെ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. മാ​ന​സി​ക വി​ഭ്രാ​ന്തി​യി​ലാ​യ കു​ട്ടി ആ​ത്മ​ഹ​ത്യ​പ്ര​വ​ണ​ത കാ​ട്ടി​യ​തോ​ടെ പ​ന്ത​ള​ത്തു​ള്ള കൗ​ൺ​സ​ലി​ങ് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു. കു​ട്ടി വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ചൈ​ൽ​ഡ് ലൈ​ൻ ഇ​ട​പെ​ട്ടാ​ണ് പൊ​ലീ​സി​ൽ മാ​താ​വ് പ​രാ​തി ന​ൽ​കി​യ​ത്. റാ​ന്നി പൊ​ലീ​സാ​ണ്​ കേ​സെ​ടു​ത്ത​ത്. പ്ര​തി രോ​ഗി​യാ​​ണെ​ന്നും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​തി​നാ​ൽ പി​ടി​ക്കു​വാ​ൻ ക​ഴി​യി​ല്ലെ​ന്നുമാ​ണ് പൊ​ലീ​സ് ഭാ​ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minor girl molested
News Summary - Complaint that the father who molested a 13-year-old girl is not being arrested
Next Story