കുറ്റിപ്പുറം എം.ഇ.എസ് എൻജി. കോളജിലെ സംഘർഷം: മൂന്നുപേർ അറസ്റ്റിൽ
text_fieldsകുറ്റിപ്പുറം: തൃക്കാണപുരം എം.ഇ.എസ് എൻജിനീയറിങ് കോളജിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർ അറസ്റ്റിൽ. സിവിൽ എൻജിനീയറിങ് വിദ്യാർഥികളായ കുറ്റിപ്പുറം കൊളത്തോൾ ഒറുവിൽ അജ്മൽ (21), കണ്ണൂർ സ്വദേശി മൻഹൽ ആസ് (21), മങ്കട വെള്ളില സൗപർണികയിൽ ധീരജ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കോളജിൽ മെക്കാനിക്കൽ-സിവിൽ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. മെക്കാനിക്കൽ വിഭാഗത്തിലെ ഒരു വിദ്യാർഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ് നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് പൊലീസ് കേസെടുത്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കി.
കോളജിലെ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിന് പുറമെ നാട്ടുകാരുമായും പല തവണയായി സംഘർഷം അരങ്ങേറാറുണ്ട്. ഇതേ തുടർന്നാണ് പൊലീസ് നടപടികൾ കർശനമാക്കിയത്. വിദ്യാർഥി സംഘർഷം പ്രദേശത്തെ ക്രമസമാധാനത്തിന് ഭീഷണിയായാൽ സി.ആർ.പി.സി 143 വകുപ്പ് പ്രകാരം കോളജിനെതിരെ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.