അഴിമതി കേസ്; കിങ് അബ്ദുൽ അസീസ് സർവകലാശാല മേധാവിയെ മാറ്റി
text_fieldsജിദ്ദ: അഴിമതി കേസിനെ തുടർന്ന് കിങ് അബ്ദുൽ അസീസ് സർവകലാശാല മേധാവി ഡോ. അബ്ദുറഹ്മാൻ ബിൻ ഉബൈദ് അൽയൂബിയെ തൽസ്ഥാനത്തുനിന്ന് നീക്കി. വ്യാഴാഴ്ചയാണ് സൽമാൻ രാജാവ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. വ്യക്തിപരമായ താൽപര്യങ്ങൾക്കായി പദവി ദുരുപയോഗം ചെയ്യൽ, സർവകലാശാലയുടെ ഫണ്ട് ദുരുപയോഗം ചെയ്യൽ, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ അഴിമതിവിരുദ്ധ അതോറിറ്റി ഇദ്ദേഹത്തിനെതിരെ ചുമത്തിയതിനെ തുടർന്നാണ് നടപടി.
പ്രതിക്കെതിരെ ആവശ്യമായ നിയമ നടപടികൾ അഴിമതിവിരുദ്ധ അതോറിറ്റി പൂർത്തിയാക്കുമെന്നും രാജകൽപനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.