കള്ളനോട്ട് കേസ്; ഒരാൾ കൂടി പിടിയിൽ
text_fieldsമറയൂർ: എസ്.ബി.ഐ സി.ഡി.എം മെഷീനിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ദിണ്ടിഗൽ ബത്തലഗുണ്ടു സ്വദേശി രാജ്കുമാറിനെയാണ് (40) തമിഴ്നാട് പഴനിയിൽനിന്നും മറയൂർ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയുടെ വീട്ടിൽനിന്നും 500 രൂപയുടെ ഒമ്പത് കള്ളനോട്ടും കണ്ടെടുത്തു.
ഇതോടെ ഈ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്തു. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെയാണ് അറസ്റ്റു ചെയ്തത്. ജില്ല പൊലീസ് മേധാവി കുര്യാക്കോസിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. മറയൂർ എസ്.എച്ച്.ഒ ടി.സി. മുരുകൻ, എസ്. ഐ സജി എം. പോൾ, എ.എം. അനുകുമാർ, സജുസൺ സാമുവൽ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.