തേനിയിൽ 3.5 കോടിയുടെ കള്ളനോട്ട് പിടിച്ചു; രണ്ടുപേർ അറസ്റ്റിൽ
text_fieldsകുമളി: സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിൽ മൂന്നരക്കോടിയുടെ കള്ളനോട്ടുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി ബൊമ്മൈ കൗണ്ടൻപെട്ടി സ്വദേശി കേശവൻ (36), കരുവേല നായ്ക്കൻപെട്ടി സ്വദേശി ശേഖർ പ്രഭു (45) എന്നിവരെയാണ് ഡിവൈ.എസ്.പി പാർഥിപന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽനിന്ന് 2000 രൂപയുടെ നോട്ടുകൾ ഉൾപ്പെടെ മൂന്നരക്കോടിയുടെ കള്ളനോട്ടുകൾ കണ്ടെടുത്തു. ചെന്നൈ, ആവടിയാർ സ്വദേശി ശെൽവത്തിന്റെ പരാതിയിലാണ് അറസ്റ്റ്. ജൂൺ 26ന് ശെൽവത്തിന്റെ പക്കൽനിന്ന് 10.75 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തിരുന്നു.നോട്ടിരട്ടിപ്പിന്റെ ഭാഗമായാണ് തുക തട്ടിയെടുത്തത്.
അറസ്റ്റിലായ പ്രതികളുടെ വീട്ടിൽനിന്ന് 3.5 കോടിയുടെ കള്ളനോട്ടുകൾക്കൊപ്പം 10 ലക്ഷം രൂപ, 16 മൊബൈൽ ഫോൺ, നോട്ട് അച്ചടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ, മൂന്ന് ആഡംബര കാർ, സ്വർണാഭരണങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ തേനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.