മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ വീണ്ടും റെയ്ഡ്; ഗർഭനിരോധന ഗുളികകൾ അടക്കമുള്ളവ കണ്ടെത്തി
text_fieldsകൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ വീണ്ടും റെയ്ഡ്. പോക്സോ കേസിൽ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കലൂരിലെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിലെ ട്രീറ്റ്മെന്‍റ് മുറിയിൽ നിന്നാണ് ഗർഭനിരോധന ഗുളികകൾ അടക്കമുള്ളവ കണ്ടെത്തിയെന്ന് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മോൻസണിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്നെ പല തവണ വാഗ്ദാനങ്ങൾ നൽകി മോൻസൺ പീഡിപ്പിച്ചിരുന്നതായും പെൺകുട്ടി മൊഴി നൽകിയിരുന്നു. കൂടാതെ, പല സ്ത്രീകളും മോൻസണിന്‍റെ വീട്ടിൽ സന്ദർശനം നടത്താറുണ്ടെന്ന് പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മോൻസണിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
പ്രായപൂർത്തിയാകാത്ത തന്റെ മകളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് മാതാവ് നൽകിയ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് പോക്സോ കേെസടുത്തത്. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം. കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലുംെവച്ച് 17കാരിയെ പീഡിപ്പിച്ചു.
പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്നും ഇതിനുശേഷം ഗര്‍ഭഛിദ്രം നടത്തിയെന്നും ആരോപണമുണ്ട്. 2019 മുതൽ മോന്സണ് അറസ്റ്റിലാകുന്നതിന് മുമ്പ് വരെ പെൺകുട്ടി പീഡനത്തിനിരയായി എന്നാണ് വിവരം. മോൻസണിന്‍റെ ഉന്നത ബന്ധങ്ങളും സ്വാധീനവും ഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ മാതാവ് വ്യക്തമാക്കി.
പോക്സോ കേസ് സമഗ്രാന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മറ്റൊരു ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഇടപെട്ടുവെന്ന പരാതിയെ തുടർന്ന് ഇയാൾക്കെതിരെ എറണാകുളം സൗത്ത് പൊലീസും കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.