ക്രൈം മാപ്പിങ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം: ആദ്യഘട്ടം 11 പഞ്ചായത്തുകളില്‍
text_fieldsകോട്ടയം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെക്കെതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞ് സ്ത്രീസൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന ക്രൈം മാപ്പിങ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി നിര്‍വഹിച്ചു. ആദ്യഘട്ടമായി ചെമ്പ്, മാഞ്ഞൂര്‍, വെള്ളൂര്‍, തിരുവാര്‍പ്പ്, വിജയപുരം, വാകത്താനം, ചിറക്കടവ്, മുണ്ടക്കയം, തലപ്പലം, മീനച്ചില്‍, എലിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ക്രൈം മാപ്പിങ് നടത്തുന്നത്. പ്രാദേശിക ഇടങ്ങളിൽ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ കണ്ടെത്തുക, കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുക, അതിക്രമങ്ങള്‍ നേരിടുന്നവരെ സഹായിക്കുക എന്നിവക്കായി നടത്തുന്ന പഠനഗവേഷണ പ്രവര്‍ത്തനമാണ് ക്രൈം മാപ്പിങ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാൻ ലക്ഷ്യമിട്ട് കുറ്റകൃത്യങ്ങളുടെ മാതൃകകള്‍ മാപ്പ് ചെയ്യാനും വിശകലനം ചെയ്യാനും നിയമനിര്‍വഹണ ഏജന്‍സികളിലെ വിശകലന വിദഗ്ധര്‍ ഉപയോഗിക്കുന്ന രീതിയാണ് ക്രൈം മാപ്പിങ്. അയല്‍ക്കൂട്ടങ്ങളിലും ഓക്‌സിലറി ഗ്രൂപ്പുകളിലുമുള്ളവർക്കും ട്രാന്‍സ്ജന്‍ഡർ വിഭാഗത്തിൽപ്പെടുന്നവർക്കും ജീവിതത്തില്‍ നേരിടുന്ന അതിക്രമങ്ങള്‍ രഹസ്യസ്വഭാവം ഉറപ്പാക്കി രേഖപ്പെടുത്തി നൽകാൻ അവസരമൊരുക്കും.
ചടങ്ങില്‍ കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ അഭിലാഷ് കെ.ദിവാകര്‍ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ തയാറാക്കിയ സ്ത്രീപക്ഷ നവകേരളം കലണ്ടര്‍ പ്രകാശനവും ചടങ്ങില്‍ നടത്തി. ജില്ല പ്രോജക്ട് മാനേജര്‍ ഇ.എസ്. ഉഷാദേവി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻമാര്‍, സെക്രട്ടറിമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻമാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.