ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsപട്ടാമ്പി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിളയൂർ കരിങ്ങനാട്കുണ്ട് പടിഞ്ഞാക്കര വീട്ടിൽ ഷാഹുൽ ഹമീദിനെ (25) പൊലീസ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) ചുമത്തി നാടുകടത്തി. കൊപ്പം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ താമസം. പട്ടാമ്പി താലൂക്ക് പരിധിയിൽ പ്രവേശിക്കുന്നതിൽനിന്നും ഒരു വർഷത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ ശിപാർശയിലാണ് നടപടി.
സ്വേച്ഛയാൽ ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായി വസ്തു കൈയേറ്റം ചെയ്യുക, കുറ്റകരമായി ഭയപ്പെടുത്തുക, അശ്ലീലപദപ്രയോഗം നടത്തുക, നിയമവിരുദ്ധമായി വീടുകളിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഉണ്ടാക്കുക, കുറ്റകരമായ വസ്തു കൈയേറ്റം നടത്തുക, സ്ത്രീകളെ മാനഹാനി വരുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി കയ്യേറ്റം ചെയ്യുക, സ്ത്രീയെ അന്യായമായി കടത്തിക്കൊണ്ടു പോകുക എന്നീ കുറ്റങ്ങൾക്കാണ് കാപ്പ ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.