കോടികളുടെ നിക്ഷേപ പദ്ധതി തട്ടിപ്പ് കേസ്: മൂന്നാം പ്രതി അറസ്റ്റിൽ
text_fieldsകാസർകോട്: 'മൈ ക്ലബ് ട്രേഡേഴ്സ്' എന്ന പേരിലെ പദ്ധതിയിൽ കോടികൾ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. മൂന്നാം പ്രതി മലപ്പുറം കാളികാവിൽ ഉതിരുംപൊയിൽ സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് (32) ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
നിരവധി പേരിൽനിന്നായി കോടികൾ സമാഹരിച്ച് ഗൾഫിലേക്ക് കടന്ന പ്രതി തിരിച്ചുനാട്ടിലേക്കുവരാൻ ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്.
'മൈ ക്ലബ് ട്രേഡേഴ്സിൽ' ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1527രൂപ പ്രകാരം ഒരു വർഷംവരെ ലാഭവിഹിതം തരുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈ കേസിൽ ഉൾപ്പെട്ട പ്രതികൾ തട്ടിപ്പ് നടത്തിയത്. 'മൈ ക്ലബ് ട്രേഡേഴ്സ്', ടോൾ ഡീൽ വെഞ്ച്വഴ്സ്, പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട്' എന്നീ പേരുകളിൽ കമ്പനി രൂപവത്കരിച്ചായിരുന്നു തട്ടിപ്പ്. 13 പ്രതികളുള്ള ഈ കേസിലെ ഏഴു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കി അഞ്ച് പ്രതികൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.