Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദ​ലി​ത്...

ദ​ലി​ത് വി​ദ്യാ​ർ​ഥി​യു​ടെ മു​ടി മു​റി​ച്ച സം​ഭ​വം; മു​ൻ​കൂ​ർ ജാ​മ്യംതേ​ടി പ്ര​ധാ​നാ​ധ്യാ​പി​ക കോ​ട​തി​യി​ൽ

text_fields
bookmark_border
Anticipatory Bail In the case of Dalit Childs hair cut case
cancel
camera_alt

Representational Image

കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ളി​ൽ ദ​ലി​ത് വി​ദ്യാ​ർ​ഥി​യു​ടെ മു​ടി മു​റി​ച്ച കേ​സി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക ഷേ​ർ​ളി ജോ​സ​ഫ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. കാ​സ​ർ​കോ​ട് ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. ഈ ​മാ​സം ഏ​ഴി​ന് കോ​ട​തി ജാ​മ്യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി മാ​റ്റി. കോ​ട്ട​മ​ല എം.​ജി.​എം എ.​യു.​പി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ മാ​സം 19നാ​ണ് സം​ഭ​വം. ചി​റ്റാ​രി​ക്കാ​ല്‍ കോ​ട്ട​മ​ല മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് മെ​മ്മോ​റി​യ​ല്‍ യു.​പി സ്‌​കൂ​ളി​ൽ അ​സം​ബ്ലി ക​ഴി​ഞ്ഞ ശേ​ഷം ദ​ലി​ത് വി​ദ്യാ​ര്‍ഥി​യു​ടെ മു​ടി മു​റി​ച്ച​താ​യാ​ണ് കേ​സ്. അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​യെ പ്ര​ധാ​നാ​ധ്യാ​പി​ക ഷേ​ർ​ളി ജോ​സ​ഫ് സ്കൂ​ൾ അ​സം​ബ്ലി ക​ഴി​ഞ്ഞ​ശേ​ഷം സ്റ്റാ​ഫ് റൂ​മി​ന് മു​ന്നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ര​സ്യ​മാ​യി മു​ടി മു​റി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കേ​സി​ൽ ഷേ​ർ​ളി​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് എ​ന്നി​വ പ്ര​കാ​രം ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​വ​ർ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വ്യാ​ഴാ​ഴ്ച ജാ​മ്യാ​പേ​ക്ഷ​യു​മാ​യെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ്പെ​ഷ​ൽ മൊ​ബൈ​ൽ സ്ക്വാ​ഡ് ഡി.​വൈ.​എ​സ്.​പി സ​തീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പി​ന്നീ​ട് സ്പെ​ഷ​ൽ മൊ​ബൈ​ൽ സ്ക്വാ​ഡി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anticipatory BailKasaragod NewsDalit student's hair cut incidentPrincipal Court
News Summary - Dalit student's hair cut incident; Anticipatory Bail in Principal Court
Next Story