നവജാത ശിശുവിെൻറ മൃതദേഹം: റിപ്പോർട്ട് ഇന്ന് കൈമാറും
text_fieldsഗാന്ധിനഗർ: മാലിന്യത്തിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ബുധനാഴ്ച ആരോഗ്യവകുപ്പിന് കൈമാറും. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള മൃതദേഹമാണിതെന്ന് ആക്ഷേപം ഉയർന്നതോടെ മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു. മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ളതല്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തലെന്നാണ് സൂചന.
സംസ്കരണ പ്ലാന്റിലെ തൊഴിലാളികളിൽനിന്ന് ബന്ധപ്പെട്ട മറ്റ് ജീവനക്കാരിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. സംഭവത്തിൽ അമ്പലമുകൾ പൊലീസും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.