യുവതിയുടെ മരണം: ഭര്‍ത്താവിെൻറയും ബന്ധുക്കളുടെയും പീഡനം മൂലമെന്ന് പരാതി
text_fieldsചേര്‍ത്തല: യുവതിയുടെ മരണം ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം മൂലമാണെന്ന് :പരാതി.തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡ് മരുത്തോര്‍വട്ടം മാര്‍ത്താണ്ടംചിറ സോമശേഖരന്‍നായരുടെ മകള്‍ യമുനാമോളാണ് (27) മേയ് 29ന് പുലര്‍ച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ചത്. വര്‍ക്കലയിലുള്ള വാടകവീട്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്.
ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് യമുനാമോള്‍ ആത്മഹത്യചെയ്തതെന്ന് കാട്ടി സഹോദരന് എസ്.അനന്തകൃഷ്ണന് വര്‍ക്കല ഡി.വൈ.എസ്.പിക്കും തിരുവനന്തപുരം ജില്ല പൊലീസ് മേധാവിക്കും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും വനിതകമീഷനും പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ചേര്‍ത്തല മരുത്തോര്‍വട്ടത്തെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. ബഡ്സ് സ്കൂള്‍ അധ്യാപികയായിരുന്ന യമുനാമോള്‍ 2016ലാണ് വര്‍ക്കല സ്വദേശിയായ ശരത്തുമായി പ്രണയത്തിലായി പിന്നീട് വിവാഹിതരായത്.
ഇരുവീട്ടുകാരുടെയും സമ്മതമില്ലാതെയായിരുന്നു വിവാഹമെങ്കിലും പിന്നീട് രണ്ടുവീട്ടുകാരും സഹകരിച്ചു. ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായിരുന്നതായി പരാതിയില്‍ പറയുന്നു. വര്‍ക്കല കോടതിയിലും ഗാര്‍ഹിക പീഡനത്തിന് യമുനാമോള്‍ പരാതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.