വീട്ടില്‍ പ്രസവം: നയാസിന്റെ ആദ്യഭാര്യ രണ്ടാം പ്രതി
text_fieldsതിരുവനന്തപുരം: വിദഗ്ധ ചികിത്സതേടാതെ വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യ റജീനയെ പ്രതിചേർത്തു. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇവരെ രണ്ടാംപ്രതിയായി ചേര്‍ത്തത്. ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് റജീനക്കെതിരെ ചുമത്തിയത്. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറ ബീവിയും (36) നവജാതശിശുവും ചൊവ്വാഴ്ചയാണ് മരിച്ചത്. പിന്നാലെ, ഷമീറക്ക് ആധുനിക ചികിത്സ ലഭ്യമാക്കാതിരുന്ന ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീറയെ അക്യുപങ്ചർ ചികിത്സകൻ ശിഹാബുദ്ദീന്റെ നിർദേശാനുസരണമാണ് ആശുപത്രിയിലേക്ക് മാറ്റാതിരുന്നതെന്ന് നയാസ് മൊഴിനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.