പാചകം ചെയ്യുന്നതിനിടെ മാനിറച്ചി പിടികൂടി
text_fieldsഅഗളി: അട്ടപ്പാടി പുതൂർ കാരത്തൂരിൽനിന്ന് വനപാലകർ മാനിറച്ചി പിടികൂടി. കാരത്തൂരിൽ റോഡിനോട് ചേർന്ന വീടിനു സമീപത്തുവെച്ച് മാനിറച്ചി പാചകം ചെയ്യുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാനിറച്ചിയും മാനിന്റെ തലയും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയായ കാരത്തൂർ മരുതന്റെ മകൻ സതീഷ് കുമാർ (36) ഓടി രക്ഷപ്പെട്ടു. ഇയാളുടെ വീടിനു സമീപം റോഡരികിൽ വെച്ചാണ് മിനിറച്ചി പാചകം ചെയ്തത്.
പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബി. ബിനുവിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ. അനു, എം. രജിത, ഫോറസ്റ്റ് വാച്ചർമാരായ എസ്. പഴനിസ്വാമി, എം. രാജൻ, വള്ളി, ആർ.ആർ.ടി വാച്ചർമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.