ഒളിവിലായിരുന്ന പ്രതി പിടിയില്‍
text_fieldsനിധീഷ്
വെള്ളറട: ആര്യങ്കോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണം, കൊലപാതകശ്രമം, കഞ്ചാവ് വില്‍പന തുടങ്ങിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ഇഴവിയോട്ടുക്കോണം മുളമൂട്ടുവിളാകം വീട്ടില്‍ വലിയകാണി എന്ന നിധീഷി (22) നെയാണ് ആര്യങ്കോട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുല്ലച്ചല്‍ക്കോണം ഇടവാല്‍ ദാവീദിന്റെ മകന്‍ ശശിയെയും അയല്‍വാസിയായ അനൂപിനെയും വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇടവാല്‍ ട്വിന്‍സ് ഭവനില്‍ ഭാസ്‌കരന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുപവനോളം വരുന്ന ആഭരണങ്ങള്‍ കവര്‍ന്നതിനും കഴിഞ്ഞ 31ന് പുളുങ്കുടി അഭിരാമം വിട്ടില്‍ ഗിരീഷിന്റെ മോട്ടോര്‍ സൈക്കിള്‍ കവര്‍ന്ന കേസിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ചതിന് നെയ്യാറ്റിന്‍കര സ്‌റ്റേഷനിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ടെന്ന് ആര്യങ്കോട് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.