കടകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ; തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഊട്ടി റോഡിലെ വസ്ത്രശാലയിലും മൊബൈൽ ഷോപ്പിലുമായി സെപ്റ്റംബർ 13ന് നടന്ന കവർച്ചയിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കളിയിക്കാവിള പുതുവൻ പുത്തൻവീട്ടിൽ ഷൈജു (26) ആണ് അറസ്റ്റിലായത്. വസ്ത്രാലയത്തിൽ മേശയിൽ സൂക്ഷിച്ചിരുന്ന 1.85 ലക്ഷം രൂപ, മൊബൈൽ കടയിലെ 12 പുതിയ മൊബൈൽ ഫോൺ, സർവിസിനെടുത്ത അഞ്ച് ഫോൺ എന്നിവയാണ് കവർന്നത്.
ഊട്ടി റോഡിൽ ട്രാഫിക് ജങ്ഷനു സമീപം ജൗഹർ ടെക്സ്ൈറ്റൽസിലും വെൽടെക് മൊബൈൽ കടയിലുമാണ് കവർച്ച നടത്തിയത്. 13ന് രാത്രി മൊബൈൽ ഷോപ്പിെൻറ പിറകിലെ ചുമർ തുരന്നും ടെക്സ്റ്റൈൽസിെൻറ മുകളിലെ ജനൽ നീക്കിയും അകത്തു കടന്നാണ് മോഷണം നടത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ടൗണിലെ ഒാട്ടോക്കാരെയും ടാക്സി ഡ്രൈവർമാരേയും കണ്ട് അന്വേഷണം നടത്തിയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
അന്വേഷണത്തിൽ പ്രതി തിരുവനന്തപുരം പാറശ്ശാലയിലെ കളിയിക്കാവിളയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ പ്രതിയെ മോഷണം നടത്തിയ കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മോഷണക്കേസുകൾ ഉണ്ട്.
പെരിന്തമണ്ണയിലെ ഊട്ടി റോഡിൽതന്നെ ഏതാനും ആഴ്ചകൾ മുമ്പ് മൊബൈൽ കട കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതികളേയും മോഷണം നടന്ന് ദിവസങ്ങൾക്കകം പൊലീസ് പിടികൂടിയിരുന്നു. പെരിന്തൽണ്ണ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കലിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.കെ. നൗഷാദ്, എ.എസ്.ഐ അരവിന്ദാക്ഷൻ, സിവിൽ പൊലീസ് ഓഫിസർമാരായ പി.എസ്. ഷിജു, എം.കെ. മിഥുൻ, എ.പി. ഷജീർ, കെ.എസ്. ഷാലു, സി. കബീർ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.