അയൽവാസിയുടെ വീട് ആക്രമിക്കുകയും ആംബുലൻസ് അടിച്ചുതകർക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ
text_fieldsകിളിമാനൂർ: അയൽവാസിയുടെ വീടാക്രമിക്കുകയും, രോഗിയെ ആശുപത്രിയിൽ എത്തിക്കാനായി വന്ന ആംബുലൻസ് അടിച്ചുതകർക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ.കണിയാപുരം ആർ.ആർ മൻസിലിൽ നിന്നും കുടവൂർകോണം വഴിയരികത്ത് ആലയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന റൗഫ് (32) ആണ് പിടിയിലായത്.
നഗരൂർ, ചെമ്മരത്തുമുക്ക് കുടവൂർ ക്കോണം ഷാഫി മൻസിലിൽ വാടകക്ക് താമസിക്കുന്ന വിഷ്ണുവിന്‍റെ വീടാക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിച്ച റൗഫ് വിഷ്ണുവിന്‍റെ മാതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാനായെത്തിയ ആംബുലൻസ് അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
സ്ഥലത്തെത്തിയ പൊലീസിനുനേരെയും പ്രതി അക്രമാസക്തമായി. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതിയെ കീഴ്പെടുത്തിയത്.നഗരൂർ സ്റ്റേഷൻ ഓഫീസർ ഷിജു, എസ്. സി.പി.ഒമാരായ സഞ്ജയ്, സന്തോഷ്, അഷ്റഫ്, കൃഷ്ണലാൽ, സി.പി.ഒമാരായ ജയചന്ദ്രൻ, സന്തോഷ് എന്നിവരടങ്ങി യ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.