സ്വർണവും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
text_fieldsകട്ടപ്പന പൊലീസിെൻറ പരിധിയിലെ മോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്. ചോദ്യംചെയ്യലിൽ പൊൻകുന്നെത്ത മോഷണക്കേസും തെളിയുകയായിരുന്നു. പൊൻകുന്നം 20ാം മൈൽ പ്ലാപ്പള്ളിൽ പി.സി. ദിനേശ് ബാബുവിെൻറ വീട്ടിൽനിന്നാണ് കഴിഞ്ഞയാഴ്ച 1.35 ലക്ഷം രൂപ, 13പവൻ സ്വർണാഭരണം, 35,000 രൂപ വിലയുള്ള മൂന്നുവാച്ച് എന്നിവ കവർന്നത്. വീട്ടുകാർ യാത്രപോയ ദിവസമാണ് കവർച്ച നടന്നത്.
അടുത്ത കാലയളവിൽ നടന്ന ഇരുപതോളം ഭവനഭേദന കേസുകളിലെ പ്രതിയാണിയാളെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു. കട്ടപ്പനയിൽ 13 കേസും പെരുവന്താനത്ത് രണ്ടുകേസും മുരിക്കാശ്ശേരിയിൽ മൂന്നുകേസും നിലവിലുണ്ട്.
2020 നവംബറിൽ പൊൻകുന്നം കുന്നുംഭാഗത്ത് വഴിയാത്രക്കാരിയുടെ മാലപൊട്ടിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ഈ വർഷം ജനുവരിയിലാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. വീണ്ടും മോഷണങ്ങൾ നടത്തിവരവെയാണ് കട്ടപ്പന പൊലീസിെൻറ പിടിയിലായത്.
ഭവനഭേദനത്തിനായി ആളെ തിരിച്ചറിയാത്തവിധം മുഖംമൂടിയും കൈയുറകളും ധരിച്ച് ആയുധങ്ങൾ ബാഗിലാക്കി രാത്രിയിൽ ബൈക്കിലെത്തിയാണ് പ്രതി കൃത്യങ്ങൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രധാന റോഡുകളോടുചേർന്ന ഒറ്റപ്പെട്ട വീടുകളാണ് മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. കട്ടപ്പന പൊലീസ് സജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊൻകുന്നം പൊലീസ് പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.