നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും സുഹൃത്തുക്കളും പിടിയിൽ
text_fieldsറാന്നി: രണ്ടു വധശ്രമക്കേസടക്കം നിരവധി ക്രിമിനല്‍ കേസിലെ പ്രതിയെയും സുഹൃത്തുക്കളെയും റാന്നി പൊലീസ് പിടികൂടി. റാന്നി പഴവങ്ങാടി മുക്കാലുമണ്‍ തുണ്ടിയില്‍ വിശാഖ് (27) , മുക്കാലുമണ്‍ സ്വദേശികളായ അജു എം.രാജന്, ആറ്റുകുഴിതടത്തില്‍ അരുണ്‍ ബിജു എന്നിവരാണ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, നിരപരാധികളായ നാട്ടുകാരെ വഴി തടഞ്ഞു നിർത്തി ആക്രമിക്കല്‍, മയക്കമരുന്നു കടത്തല്‍ തുടങ്ങിയ കേസുകളിൽ വിശാഖ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ എരുമപ്പെട്ടിയില്‍ ഒളിവില്‍ കഴിയവെ പത്തനംതിട്ട ജില്ല പൊലീസ് ചീഫിെൻറ നിർദേശപ്രകാരം തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് സംഘത്തിെൻറ സഹായത്താലാണ് അറസ്റ്റ്. മുക്കാലുമണ്‍ സ്വദേശി രാജേഷിനെ ഇക്കഴിഞ്ഞമാസം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു ഇയാള്‍. വിശാഖ് ഇതരസംസ്ഥാനങ്ങളിലെ പ്രഫഷനൽ കോളജുകളിൽ കുട്ടികളെ എത്തിക്കുന്ന ജോലി ചെയ്തുവരുകയായിരുന്നു.
അഡ്മിഷൻ നടത്തിക്കൊടുക്കുന്ന ഭൂരിഭാഗം ആൾക്കാർക്കും കോഴ്സ് പൂർത്തിയാക്കാൻ സാധിക്കാതെ തിരികെ വന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു. വൻതുക കമീഷൻ വാങ്ങിയും മോഹന വാഗ്ദാനങ്ങൾ നൽകിയുമാണ് കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കുന്നത്. പിന്നീട് പറയുന്ന സൗകര്യം ഇല്ലാത്തതുമൂലം കുട്ടികൾ പഠനം പൂർത്തിയാക്കാതെ മടങ്ങിപ്പോവുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ധാരാളം പരാതികൾ റാന്നി പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇതരസംസ്ഥാന പ്രഫഷനൽ കോളജ് മാനേജുമെെൻറിെൻറ സഹായത്താൽ ബംഗളൂരു, സേലം, കോയമ്പത്തൂർ, നാമക്കൽ എന്നീ സ്ഥലങ്ങളിലാണ് സംഘം ഒളിവിൽ കഴിഞ്ഞത്. വാഹനം രൂപംമാറ്റി ഉപയോഗിച്ചതിന് ആര്.ടി.ഓക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. റാന്നി ഡിവൈ.എസ്.പി മാത്യു ജോർജ്, ഇൻസ്പെക്ടര്‍ എം.ആര്. സുരേഷ്, എസ്.ഐ അനീഷ്, സി.പി.ഒമാരായ ലിജു, ബിജു മാത്യു, വിനീത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.