പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
text_fieldsനിലമ്പൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മമ്പാട് കാട്ടുമുണ്ട കല്ലുങ്ങൽ അബ്ദുല്ല എന്ന മരുത ചെറിയോനെയാണ് (63) നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം.
അഞ്ചാം ക്ലാസ് വിദ്യാർഥിയെ ആരാധനാലയത്തിൽ വെച്ചാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. മാനസികനില തകരാറിലായ കുട്ടി പഠനത്തിൽ പിന്നാക്കം പോയതിനെ തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവെ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തു പറഞ്ഞത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി ഒളിവിൽ പോയിരുന്നു. നിലമ്പൂർ എസ്.ഐ നവീൻ ഷാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദാലി എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.