Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചെരിപ്പുകടയിലെ...

ചെരിപ്പുകടയിലെ ജീവനക്കാരനെ കുത്തിയ കേസിൽ പ്രതി റിമാൻഡിൽ

text_fields
bookmark_border
ചെരിപ്പുകടയിലെ ജീവനക്കാരനെ കുത്തിയ കേസിൽ പ്രതി റിമാൻഡിൽ
cancel
camera_alt

പ്ര​തി അ​ഷ്റ​ഫ്

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ ചെ​രി​പ്പു​ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ചാ​ലി​ൽ ക​ട​വ​രാ​ന്ത​യി​ൽ താ​മ​സി​ക്കു​ന്ന അ​ഷ്റ​ഫി​നെ​യാ​ണ് (62) ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ത​ല​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​വി. ബി​ജു​വാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. കു​ത്തേ​റ്റ മു​ന​വ​ർ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​യെ മ​ജി​സ്ട്രേ​റ്റി​ന്റെ വീ​ട്ടി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം. ത​ല​ശ്ശേ​രി​യി​ലെ ക​ട​ക​ളി​ൽ​നി​ന്ന് ഹാ​ർ​ഡ് ബോ​ർ​ഡ് ശേ​ഖ​രി​ക്കു​ന്ന​യാ​ളാ​ണ് അ​ഷ്റ​ഫ്. ത​ല​ശ്ശേ​രി ലോ​ഗ​ൻ​സ് റോ​ഡി​ലെ ഓ​ക്സി ഫു​ട്​​വെ​യ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മു​ന​വ​റി​നെ ക​ട​യി​ലെ ഹാ​ർ​ഡ് ബോ​ർ​ഡ് പെ​ട്ടി​ക​ൾ ന​ൽ​കാ​ത്ത​ത്തി​​ന്‍റെ വി​രോ​ധ​ത്തി​ൽ അ​ഷ്റ​ഫ് കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

കു​ത്തേ​റ്റ മു​ന​വ​റി​നെ ആ​ദ്യം ത​ല​ശ്ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മു​റി​വ് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മു​ന​വ​റി​ന്റെ വൃ​ക്ക​ക്ക് മു​റി​വേ​റ്റ​താ​യി വി​വ​ര​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbing
News Summary - Defendant remanded for stabbing shoe store employee
Next Story