ഗർഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
text_fields2012 മേയ് 14നാണ് കേസിനാസ്പദമായ സംഭവം. രണ്ടാം ഭാര്യ ഇൗശ്വരിക്കൊപ്പം (26) മാങ്കുളം സിങ്കുകുടി ആദിവാസി കോളനിയിലായിരുന്നു ചിന്നൻ താമസം. സംഭവ ദിവസം ഇൗശ്വരിയുമായി ചിന്നൻ വഴക്കിടുകയും തുടർന്ന് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
അഞ്ച് മാസം ഗർഭിണിയായിരുന്ന ഇൗശ്വരി ശരീരമാസകലം ഗുരുതര പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് മരിച്ചത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആദ്യ ഭാര്യക്കൊപ്പം താമസിക്കാനുള്ള ചിന്നെൻറ തീരുമാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ഇൗശ്വരിയുടെ മരണമൊഴിയും അയൽവാസികളുടെ മൊഴികളും സാഹചര്യത്തെളിവുകളുമാണ് നിർണായകമായത്. മൂന്നാർ മുൻ എസ്.ഐ സോണി മത്തായി, മുൻ സി.ഐ പി.ഡി. മോഹനൻ, അന്നത്തെ ഡിവൈ.എസ്.പി വി.എൻ. സജി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. േപ്രാസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് േപ്രാസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.