കൊട്ടാരക്കര മുനിസിപ്പൽ കൗൺസിലറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsകൊട്ടാരക്കര: സി.പി.എം ഏരിയ കമ്മിറ്റി അംഗവും കൊട്ടാരക്കര മുനിസിപ്പാലിറ്റി കൗൺസിലറും ആരോഗ്യ സ്ഥിരം സമിതി അംഗവുമായ ഫൈസൽ ബഷീറിനെ ആക്രമിച്ച കേസിൽ നാലു പ്രതികളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 9.30ന് കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിൽ വെച്ചാണ് ഫൈസലിനെ സംഘം ആക്രമിച്ചത്.
സംഭവശേഷം ഒളിവിൽപോയ പ്രതികളെ വെള്ളിയാഴ്ച രാത്രിയിലാണ് പൊലീസ് പിടികൂടിയത്. നെടുവത്തൂർ ചാലുകോണം വടക്കേക്കര മേലേതിൽ വീട്ടിൽ അനീഷ് (23), ചാലുകോണം വടക്കേക്കര മേലേതിൽ സതീഷ് (22), മേലില രാധ വിലാസത്തിൽ പ്രവീൺകുമാർ (35), ഇരണൂർ ശ്രീ വിലാസത്തിൽ ഉണ്ണികൃഷ്ണപിള്ള (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവിയുടെ നേതൃത്വത്തിൽ അഡീഷനൽ എസ്.പി എസ്. മധുസൂദനൻ, കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷ്, കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ വിദ്യാധിരാജ്, അജയകുമാർ, സുദർശനൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.