പൊലീസിനെ ആക്രമിച്ച് ജീപ്പ് തകർത്ത കേസിലെ പ്രതികൾ പിടിയിൽ
text_fieldsനെടുമങ്ങാട്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പൊലീസ് ജീപ്പ് തകർത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച പേരുമല കുണ്ടയത്ത് പുത്തൻ വീട്ടിൽ വിക്ടർ രാജ് (42), ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് പി. ആർ ഭവനിൽ മുഹമ്മദ് റാസി (39), ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് പി.ആർ ഭവനിൽ മുഹമ്മദ് റാഫി (36) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 ഓടെ മഞ്ച പേരുമല എന്ന സ്ഥലത്ത് മദ്യപിച്ച് ബഹളം വെക്കുന്നതായി പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കൺട്രോൾ റൂം വാഹനം സ്ഥലത്തെത്തുകയും റോഡിൽ കരിങ്കല്ല് പിടിച്ചുവെച്ച് മാർഗ തടസ്സം സൃഷ്ടിച്ച് ബഹളംവെച്ച് നിന്ന പ്രതികൾ മാർഗതടസ്സം മാറ്റാൻ ശ്രമിച്ച എസ്.ഐ മണിക്കുട്ടൻ നായരെയും സിവിൽ പൊലീസ് ഓഫിസർ ദിപിനെയും ആക്രമിക്കുകയായിരുന്നു. പൊലീസ് വാഹനം തകർക്കുകയും ചെയ്തു.
നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സൂര്യ, സുരേഷ് കുമാർ, പ്രൊബേഷൻ എസ്.ഐ റോജോ, സിവിൽ പൊലീസ് ഓഫിസർമാരായ ബാദുഷ, ഷാൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.