ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് തട്ടിയത് 80 ലക്ഷം; യൂ ട്യൂബർ ദമ്പതിമാർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: വ്യാജ ബലാത്സംഗ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. 21 കാരനായ വ്യവസായിയിൽ നിന്നും യൂ ട്യൂബർ ദമ്പതികൾ തട്ടിയെടുത്തത് 80 ലക്ഷം രൂപ. സംഭവത്തെ തുടർന്ന് ദമ്പതികൾകളെ പൊലീസ് അറസ്റ്റു ചെയ്തു. ഇവർക്കെതിരെ ആഗസ്റ്റിൽ പരാതി നൽകിയിരുന്നെങ്കിലും ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നതിനാൽ അറസ്റ്റ് നടന്നില്ല. പിന്നീട് ജാമ്യ ഹരജി കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്.
ഡൽഹി ഷാലിമാർബാഗ് നിവാസിയാണ് പ്രതി നാംറ ഖാദിർ. ജോലിയുമായി ബന്ധപ്പെട്ടാണ് യുവാവ് നാംറ ഖാദിറിനെ ആദ്യമായി കാണുന്നത്. അതിന് ശേഷം സോഹ്‌ന റോഡിലെ നക്ഷത്ര ഹോട്ടലിൽവെച്ച് സംസാരിക്കാൻ ക്ഷണിക്കുകയായിരുന്നു. എന്നാൽ മനീഷ് ബെനിവാൾ എന്ന പ്രതിയുടെ സുഹൃത്തും അവിടെ ഉണ്ടായിരുന്നതായും പിന്നീട് പല തവണ ഇവരുമായി ദിവസങ്ങൾ ചിലവഴിച്ചതായും പരാതിക്കാരൻ പറഞ്ഞു. ഒപ്പം ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി യുവതിക്ക് പലതവണയായി രണ്ടരലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ, പണം തിരികെ ചോദിച്ചപ്പോൾ യുവതി തന്നോട് വിവാഹാഭ്യർഥന നടത്തിയെന്നും യുവാവ് പറഞ്ഞു.ഇതിനിടെ ദമ്പതികൾ തന്റെ സ്വകാര്യ നിമിഷങ്ങൾ ചിത്രീകരിച്ചെന്നും യുവാവ് പരാതിപ്പെട്ടു.
ആ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങിയെന്നും പലപ്പോഴായി 80 ലക്ഷത്തിലധികം യുവതി തട്ടിയെന്നും ഇയാൾ ആരോപിച്ചു. പരാതിപ്പെടുകയാണെങ്കിൽ യുവാവിനെതിരെ ബലാത്സംഗ കേസ് നൽകുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.