ഡൽഹിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ കവർന്ന പൊലീസുകാർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ആദായ നികുതി വകുപ്പിലെ സെയിൽസ് ടാക്സ് ഏജന്റിനെ തട്ടിക്കൊണ്ടുപോയി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പൊലീസുകാർ അറസ്റ്റിൽ. ഷഹ്ദാറയിലെ ജി.ടി.ബി എൻക്ലേവിൽ നിന്ന് മൂന്നു പൊലീസുകാർ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ചു എന്നാണ് പരാതി. ഒന്നരലക്ഷം രൂപ നൽകിയില്ലെങ്കിൽ വ്യാജ കേസ് ചുമത്തി അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസുകാർ യുവാവിനെ മർദ്ദിച്ചതായും പരാതിയിലുണ്ട്. പണം നൽകിയ ശേഷം പൊലീസുകാർ യുവാവിനെ വിട്ടയച്ചു. തുടർന്ന് യുവാവ് ജി.ടി.ബി എൻക്ലേവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിനു ശേഷം പൊലീസ്, സീമാപുരി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സന്ദീപ്, റോബിൻ, വാഹിദ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡൽഹി പൊലീസ് കോൺസ്റ്റബിളായ അമിത് അടക്കമുള്ളവർക്കായി തിരച്ചിൽ തുടങ്ങി.
ജി.ടി.ബി എൻക്ലേവിൽ കുടുംബത്തോടൊപ്പമാണ് തട്ടിപ്പിനിരയായ യുവാവ് താമസിക്കുന്നത്. ഒക്ടോബർ 11ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് യുവാവിന്റെ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം അപഹരിച്ചത്. വെളുത്ത കാറിലുണ്ടായിരുന്ന മൂന്നുപേരാണ് ആക്രമിച്ചതെന്ന് യുവാവ് മൊഴി നൽകിയിരുന്നു. ക്രൈംബ്രാഞ്ചിൽ നിന്നാണെന്നാണ് ഒരു പൊലീസുകാരൻ പറഞ്ഞത്. മറ്റൊരാൾ തോക്കു ചൂണ്ടി കൈയിലുണ്ടായിരുന്ന 35,000 രൂപ അപഹരിച്ചു. അഞ്ചു ലക്ഷം ലഭിച്ചാൽ മാത്രമേ വിട്ടയക്കുകയുള്ളൂ എന്ന് പറഞ്ഞു.
തുടർന്ന് ഷഹ്ദാര ജില്ലയിലെ സ്‌പെഷ്യൽ സ്റ്റാഫിന്റെ ഓഫീസിലേക്ക് കൊണ്ടുപോയതായി ഇര പറഞ്ഞു.
അവിടെ വെച്ച് ഒരു ഉദ്യോഗസ്ഥനുമായി സംസാരിച്ച ശേഷം പ്രതി അയാളെ വീണ്ടും കാറിൽ ഇരുത്തി. വൈദ്യസഹായം നൽകാമെന്ന് അവകാശപ്പെട്ട് പ്രതി ഇരയെ ജിടിബി ആശുപത്രിയുടെ സർവീസ് ലെയിനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവർ വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇരയെ പ്രതിയെ വീട്ടിലെത്തിച്ച് 50,000 രൂപ കൂടി തട്ടിയെടുത്തു. സുഹൃത്തിൽ നിന്ന് കടം വാങ്ങിയ 70,000 രൂപ ഗൗരവ് എന്ന കുറ്റവാളിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി. ഗൂഢാലോചനക്ക് നേതൃത്വം നൽകിയത് കോൺസ്റ്റബിൾ ആയ അമിത് ആണെന്ന് പൊലീസ് കണ്ടെത്തി. വാഹിദിന്റെ കാർ ആണ് ആക്രമണത്തിന് ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.