Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mobile Phone
cancel
Homechevron_rightNewschevron_rightCrimechevron_rightഒറ്റമുറി ജീവിതം, കുളി...

ഒറ്റമുറി ജീവിതം, കുളി വർഷത്തിലൊരിക്കൽ; യുവതികളെ നഗ്​നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയ 21കാരൻ അറസ്റ്റിൽ

text_fields
bookmark_border

ന്യൂഡൽഹി: ഓൺലൈനിലൂടെ സൗഹൃദം നടിക്കുകയും നഗ്​ന​ചിത്രങ്ങള​ും വിഡിയോകളും ആവശ്യപ്പെട്ട്​ യുവതി​ക​െള ഭീഷണിപ്പെടുത്തുകയും ചെയ്​ത 21കാരൻ അറസ്റ്റിൽ. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പാവപ്പെട്ടവരും വിഷാദരോഗികളുമായ സ്​ത്രീകളായിരുന്നു യുവാവിന്‍റെ ഇര. ഡൽഹി സൈബർ പൊലീസ്​ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.

ഇന്തോനേഷ്യൻ​ പെൺകുട്ടി ഷാഹ്​ദാര പൊലീസിൽ പരാതി നൽകിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ഡൽഹി സ്വദേശിയാണെന്ന്​ പരിചയപ്പെടുത്തി ടോക്ക്​ ലൈഫ്​ ആപ്പിലൂടെയാണ്​ സൗഹൃദം സ്​ഥാപിച്ചത്​. മാനസികാരോഗ്യ പ്രശ്​നങ്ങൾ നേരിടുന്നവരുടെ ഒരു കൂട്ടായ്​മയാണ്​ ഇവിടം.

നഗ്​ന വിഡിയോകളും ചി​ത്രങ്ങളും നൽകിയാൽ പണം നൽകാമെന്ന്​ യുവാവ്​ ആദ്യം വാഗ്​ദാനം ചെയ്​തിരുന്നു. വീട്ടിലെ കഷ്​ടപ്പാടുകളും മറ്റു ​പ്രശ്​നങ്ങളും നേരിട്ടിരുന്നതിനാൽ പെൺകുട്ടി സമ്മതം നൽകി. എന്നാൽ, വാഗ്​ദാനം നൽകിയ രീതിയിൽ പണം കൈമാറാൻ യുവാവ്​ തയാറായില്ല. പകരം കൂടുതൽ ചിത്രങ്ങളും വിഡിയോകളും നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ നഗ്​ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുമെന്ന്​ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്ന്​ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ്​ കേസ്​ അന്വേഷിക്കുകയും പ്രതിയുടെ ഫോൺ നമ്പർ കണ്ടെത്തുകയും ചെയ്​തു. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ദിൽഷാദ്​ ഗാർഡൻ സ്വദേശിയാണ്​ പ്രതിയെന്ന്​ പൊലീസ്​ കണ്ടെത്തി. ​െപാലീസ്​ നടത്തിയ റെയ്​ഡിൽ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകൾ കണ്ടെത്തി. കൂടാതെ നിരവധി പെൺകുട്ടികളുടെ നഗ്​ന ചിത്രങ്ങളും വിഡിയോകളും പൊലീസ്​ പിടിച്ചെടുത്തു.

പ്രതിയെ ചോദ്യം ചെയ്​തതോടെ ടോക്ക്​ ലൈഫ്​ ആപ്പിലൂടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പെൺകുട്ടികളുമായി സൗഹൃദം നടിച്ച്​ തട്ടിപ്പിന്​ ഇരയാക്കിയതായി സമ്മതിച്ചു. ഇത്തരത്തിൽ 15ഓളം പെൺകുട്ടികളുമായി സൗഹൃദം നടിച്ചതായും മൂന്നുപേരെ കബളിപ്പിച്ചതായും 21കാരൻ മൊഴി നൽകി.

ഒരു വീട്ടിൽ കഴിഞ്ഞിരുന്നെങ്കിലും പ്രതി വീട്ടുകാരുമായി അടുപ്പത്തിലായിരുന്നില്ലെന്ന്​ പൊലീസ്​ കണ്ടെത്തി. മാസത്തിൽ രണ്ടുതവണ മാത്രമാണ്​ 21കാരൻ വീടിന്​ പുറത്തിറങ്ങുക. മറ്റു സമയങ്ങളിൽ മുറിയിൽ മൊബൈൽ ഫോണുമായി കഴിഞ്ഞുകൂടും. ആറുവർഷമായി തന്നോട്​ മകൻ മിണ്ടി​യി​ട്ടില്ലെന്ന്​ പിതാവ്​ പൊലീസിനോട്​ പറഞ്ഞു. ഭക്ഷണവുമായി മുറിയി​െലത്തു​േമ്പാൾ മാത്രമാണ്​ മകനെ കാണാറുള്ളതെന്ന്​ മാതാവും പറയുന്നു. വർഷത്തിൽ ജന്മദിനത്തിൽ മാത്രമാണ്​ കുളിക്കാറുള്ളതെന്നും പിതാവ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blackmailingSexual assaultDelhi Police
News Summary - Delhi man arrested for blackmailing women for nude pics on app for depressed people
Next Story