ആരും രക്ഷക്കെത്തിയില്ല; ഡൽഹിയിൽ യുവാവ് യുവതിയെ ആക്രമിച്ച് ടാക്സിയിലേക്ക് വലിച്ചിഴച്ചു
text_fieldsന്യൂഡൽഹി: വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ മംഗോൽപുരിയിൽ യുവാവ് യുവതിയെ മർദ്ദിച്ച് കാറിനുള്ളിലേക്ക് വലിച്ചിഴച്ചു. ഇതെല്ലാം വീക്ഷിച്ചുകൊണ്ട് പുറത്തുനിന്ന മറ്റൊരു യുവാവും പിന്നീട് കാറിലേക്ക് കയറി. അതിനു ശേഷം കാർ വേഗതയിൽ ഓടിച്ചുപോവുകയായിരുന്നു.
തിരക്കേറിയ റോഡിൽ വെച്ച് യുവാവ് യുവതിയെ മർദ്ദിച്ച് അവശയാക്കി കാറിലേക്ക് വലിച്ചുകയറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടിട്ടും ആരും സഹായിക്കാൻ എത്തിയില്ല. വിഡിയോ ശ്രദ്ധയിൽ പെട്ട പൊലീസ് അന്വേഷണം തുടങ്ങി. ഹരിയാന സ്വദേശിയുടെ പേരിലാണ് ടാക്സി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ കണ്ടെത്തിയിരുന്നു. എന്നാൽ യാത്രക്കാർ എവിടെയാണ് ഇറങ്ങിയതെന്ന് മനസിലാക്കാനായില്ല.
ശനിയാഴ്ച രാത്രി 11.30 ക്ക് ഗുരുഗ്രാമിലെ ഐ.എഫ്.എഫ്.സി.ഒ ചൗക്കിലാണ് ടാക്സി ഒടുവിൽ എത്തിയതെന്നും സി.സി.ടി.വി ദൃശ്യങ്ങളിൽ മനസിലായിട്ടുണ്ട്. രോഹിണിയിൽ നിന്ന് വികാസ്പുരിയിലേക്കാണ് ഉബർ ആപ് വഴി ടാക്സി വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.